Ticker

6/recent/ticker-posts

ക്യാൻസർ സഹായ പദ്ധതികൾ

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികളെ (18 വയസ്സിന് താഴെ) ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സിക്കുന്നു.

അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനും അവര്‍ക്ക് മറ്റ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുമായി ആശുപത്രികളില്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

⛔മാനദണ്ഡങ്ങള്‍

സ്ക്കാനിംഗിലൂടെയും ബയോപ്സിയിലൂടെയും രോഗം കണ്ടെത്തിയ എല്ലാ കൂട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്.

*സ്കീം ആനുകൂല്യം ലഭിക്കാത്തവര്‍.*

🔘സ്റ്റേറ്റ്, സെന്‍ട്രല്‍ ഗവ. ജോലിക്കാരുടെ മക്കള്‍

🔘മെഡിക്കല്‍ ഇന്‍ഷുറന്‍സ് / മെഡിക്കല്‍ ക്ലെയിം സക്കീമില്‍ ഉള്‍പ്പെട്ട കുട്ടികള്‍

🔘പേ വാര്‍ഡില്‍ ചികിതസയില്‍ കഴിയുന്നവര്‍

⭕ഈ പദ്ധതിനടപ്പാക്കുന്ന ആശുപത്രികള്‍.
  • റീജയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപൂരം.
  • ഗവ. മെഡിക്കല്‍ കോളജ്,  തിരുവനന്തപൂരം.
  • ഗവ. മെഡിക്കല്‍ കോളജ്,  ആലപ്പുഴ.
  • ഗവ. മെഡിക്കല്‍ കോളജ്,  കോട്ടയം.
  • ഗവ.മെഡിക്കല്‍ കോളജ്,  ത്യശൂര്‍.
  • ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്.
  • കോ.ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് പരിയാരം, കണ്ണൂര്‍.
  • മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ തലശ്ശേരി, കണ്ണൂര്‍.
  • ഗവ. ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം.
ചികിത്സിക്കുന്ന ഡോക്ടറിന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 50,000/- രൂപ വരെ ചികിത്സക്കായി  നല്‍കുന്നു. ചികിത്സക്ക് അധിക ചെലവ് വന്നാല്‍ അതും ഗവ: വഹിക്കുന്നതാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗിക്ക് പേഷ്യന്‍റ് കാര്‍ഡ് നല്‍കുന്നതും എല്ലാ ചികിത്സാ ചെലവുകളും ഗവ: വഹിക്കുന്നതാണ്.

🔵 കാരുണ്യ ബെനവലന്‍റ് ഫണ്ട്.

ഭാഗ്യക്കുറി വഴി ജീവകാരുണ്യം എന്ന ആശയത്തിന്‍റെ സാക്ഷാത്ക്കാരമാണ്  കാരുണ്യ ബെനവെലന്‍റ് ഫണ്ട് പദ്ധതി.

⭕ക്യാന്‍സര്‍, വൃക്കരോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ സംബന്ധമായ രോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ ചികിത്സക്കും ശസ്ത്രക്രിയക്കും പരമാവധി 2 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു.

⭕ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും 3 ലക്ഷം രൂപ വരെ വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.

🔘ഈ പദ്ധതിയുടെ നടത്തിപ്പിനായി  ധനമന്ത്രി അദ്ധ്യക്ഷനായുള്ള  ഒരു സംസ്ഥാന സമിതിയും ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ തല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

🔘കാരുണ്യ പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്വകാര്യ സ്വാശ്രയ ആസ്പത്രികളിലും ക്യാന്‍സര്‍, വൃക്കരോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ സംബന്ധമായ രോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ രോഗങ്ങളുടെ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകളും നല്‍കുന്നതിനാണ് ധനസഹായം നല്‍കുന്നത്.

🔘മാരകമായ രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒറ്റത്തവണ ചികിത്സാ സഹായമായി 5000/- വരെ ലഭിക്കുന്നതാണ്.

Post a Comment

0 Comments