മുദ്രാബാങ്ക് വായ്‍പയെക്കുറിച്ച്
അറിഞ്ഞിരിക്കേണ്ട വസ്തുതകൾ,,,,ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര വായ്പ ആർക്കൊക്കെ ലഭിക്കും ?
അപേക്ഷിക്കേണ്ടത് എങ്ങനെ ?
രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും..
ശിഷു , കിഷോർ , തരുൺ എന്നീ മൂന്ന് തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ വായ്പയിൽ ഉൾപ്പെടുന്നത്.. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം..
അവയുടെ ഫണ്ടിങ്ങ് രീതി താഴെ പറയും പ്രകാരമാണ്..
● ശിഷു:- 50,000 രുപ വരെയുള്ള വായ്പകൾ
● കിഷോർ:- 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
● തരുൺ:- 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ..
⭕ സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘു സംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും..
⭕ കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.. കാർഷിക ഉല്പന്നങ്ങൾ സംസ്കരിക്കുന്നത്തിനും, സംഭരിക്കുന്നത്തിനും ഇതു പ്രകാരമുള്ള സഹായം ലഭിക്കും.. കൂടാതെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കെട്ടിടം, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും അതോടൊപ്പം പ്രവർത്തന മൂലധനം ലഭ്യമാക്കാനും മുദ്ര വായ്പയ്ക്ക് കഴിയും..
⭕ സ്വയം സഹായ സംരംഭങ്ങൾക്കും, വ്യക്തി സംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും വ്യവസ്ഥകൾക്ക് അനുസരിച്ചു വായ്പ ലഭ്യമാണ്.. ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ് ), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്.. കോളാറ്ററൽ സെക്യൂരിറ്റിയില്ലാതെ വേണം വായ്പ ലഭ്യമാക്കാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു..
📌അപേക്ഷ സമർപ്പിക്കേണ്ട വിധം:-
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം.. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും..
📌 മുദ്ര ലോണിന് ആവശ്യമുള്ള വിവിധ രേഖകള്‍:
1) ഐഡന്‍റിറ്റി പ്രൂഫ്:-
മുദ്രാ ലോൺ ഡോക്യുമെന്‍റുകളിൽ ഇപ്പറയുന്നവയുടെ സെൽഫ്-അറ്റസ്റ്റഡ് കോപ്പികളും ഉൾപ്പെടുന്നു:-
● ആധാർ കാർഡ്
● പാൻ
● വോട്ടര്‍ ഐഡി
● ഡ്രൈവിംഗ് ലൈസന്‍സ്
● പാസ്സ്പോർട്ട്
● ഗവൺമെന്‍റ് എംപ്ലോയർ നൽകിയ സാധുതയുള്ള ഫോട്ടോ ID കാർഡ്
2) അഡ്രസ് പ്രൂഫ്:-
മുദ്രാ ലോണിന് ആവശ്യമായ അഡ്രസ് പ്രൂഫ് രേഖകളില്‍ ഇപ്പറയുന്നവ ഉള്‍പ്പെടുന്നു..
● യൂട്ടിലിറ്റി ബില്ലുകള്‍ (വൈദ്യുതി, ടെലഫോണ്‍, വെള്ളം, ഗ്യാസ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍, പ്രോപ്പര്‍ട്ടി ടാക്സ്)
● ആധാർ കാർഡ്
● പാസ്സ്പോർട്ട്
● വോട്ടര്‍ ഐഡി
● ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ ഏറ്റവും പുതിയ ബാങ്ക് സ്റ്റേറ്റ്മെന്‍റ്
● ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് മുതലായവ)
3) ബിസിനസ് പ്രൂഫ്:-
മുദ്രാ ലോണിനായുള്ള ബിസിനസ് പ്രൂഫ് രേഖകള്‍..
● സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന്‍, അല്ലെങ്കില്‍ ബിസിനസ് ഉണ്ടെന്നുള്ളതിന്‍റെ ഏതെങ്കിലും രേഖ, വിലാസം, ഓണര്‍ഷിപ്പ് തുടങ്ങിയവ.
4) മറ്റു മുദ്രാ ലോണ്‍ രേഖകള്‍:-
● ബിസിനസ് ഉടമസ്ഥര്‍, പങ്കാളികള്‍ എന്നിവരുടെ ഫോട്ടോകള്‍.
● SC, ST, OBC രേഖകൾ.
● കഴിഞ്ഞ 2 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്
● ഇന്‍കം/സെയില്‍സ് ടാക്സ് റിട്ടേണുകള്‍
● ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
● പാര്‍ട്ടണര്‍ഷിപ് ഡീഡ് അല്ലെങ്കില്‍ മെമ്മോറാണ്ടം, ഒപ്പം ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍
● ഈ സാമ്പത്തിക വര്‍ഷവും അപേക്ഷ നല്കുന്നതുവരെയും നടത്തിയ വില്‍പ്പനകള്‍
● 1 വര്‍ഷത്തേക്ക് അല്ലെങ്കില്‍ ലോണ്‍ കാലാവധിക്ക് ഉള്ള എസ്റ്റിമേറ്റഡ് ബാലന്‍സ് ഷീറ്റ്
● ബിസിനസ്സിന്‍റെ സാമ്പത്തിക സാങ്കേതിക സാദ്ധ്യതകള്‍ വിശദീകരിക്കുന്ന ബിസിനസ് റിപ്പോര്‍ട്ട്..
📌ആവശ്യമായ രേഖകളുമായി താഴെപറയുന്ന വിലാസത്തിൽ അപേക്ഷിക്കാം..
വിലാസം:-
The Director (Information Technology)
Ministry of Finanace
Department of Financial Services
Jeevan Deep Building
Parliment Steet
New Delhi – 110 011
Telephone No. 011 23346874
Email: wimdfs@nic.in
0 Comments