കോളേജും വിദ്യാർത്ഥികളും വിദ്യഭ്യാസ കരാറിൽ(ബോണ്ട്) ഏർപ്പെട്ടത് കൊണ്ട്, വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കാൻ കോളേജിന് അധികാരമുണ്ടോ ?
പഠനത്തിനുശേഷം അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യണമെന്ന ബോണ്ട് അഡ്മിഷൻ സമയത്ത് വിദ്യാർഥികളെ കൊണ്ട് എക്സിക്യൂട്ട് ചെയ്യിപ്പിക്കുന്ന ചില കോളേജുകൾ ഉണ്ടായിരിക്കാം. കോഴ്സ് പഠിച്ചിറങ്ങിയതിനു ശേഷം, അതേ വിദ്യാഭ്യാസസ്ഥാപനത്തിൽ നിർബന്ധമായും ഒരു വർഷം ജോലി ചെയ്യണമെന്ന ബോണ്ട് ഇരുകൂട്ടരും Execute ചെയ്തതിന് ശേഷം നിബന്ധന പാലിക്കാത്ത വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പിടിച്ചു വയ്ക്കുകയും നിശ്ചിത പണം ആവശ്യപ്പെടുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണ്.ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 23 ന്റെ വെളിച്ചത്തിൽ, ഇത്തരം കരാറുകൾ പൊതു നയത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ അസാധുവാണ്. നിയമപ്രകാരം പബ്ലിക് പോളിസിക്ക് എതിരായി ഒരു കരാർ നിലവിൽ വരുകയാണെങ്കിൽ അത് അസാധുവായി കാണേണ്ടി വരും.
ഒരു വ്യക്തി ഒരു തുക അടയ്ക്കുന്നതിനോ മറ്റേതെങ്കിലും പ്രവൃത്തിയുടെ നിർവ്വഹണത്തിനോ വേണ്ടി മറ്റൊരാളോട് സ്വയം ബാധ്യസ്ഥനാകുന്ന ഒരു ഉപകരണം മാത്രമാണ് ബോണ്ട്.
ഒരു വ്യക്തി കരാർ പ്രകാരമുള്ള ബോണ്ടഡ് ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ, അയ്യാളുടെ ബാധ്യത അടിസ്ഥാനപരമാ നടപ്പിലാക്കേണ്ടത് കോടതി വ്യവഹാരത്തിലൂടെയായിരിക്കണം.
വിദ്യാഭ്യാസം അടിസ്ഥാനപരമായി ഒരു ജീവകാരുണ്യ പ്രവർത്തനമാണ്. സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുമ്പോഴും ലക്ഷ്യം ദാനധർമ്മമാണ്, ലാഭമല്ല.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ/യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ വളരെ പ്രധാനപ്പെട്ട രേഖകളാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അഭാവം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാം. സർട്ടിഫിക്കറ്റുകൾ ബോണ്ടായി വാങ്ങി സൂക്ഷിക്കുന്നതും, തിരിച്ചു കൊടുക്കുവാൻ പണം ആവശ്യപ്പെടുന്നതും Public Policy ക്ക് എതിരായി കണക്കാക്കപ്പെടുന്നു.
സെൻട്രൽ ഇൻലാൻഡ് വാട്ടർ കോർപ്പറേഷൻ Vs. ബ്രോജോ നാഥ് ഗാംഗുലി എന്ന കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
...................................................
0 Comments