രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളാണ്പിഎം ജീവൻ ജ്യോതി ഭീമ യോജനയും (#PMJJBY),
പിഎം സുരക്ഷാ ഭീമ യോജനയും (#PMSBY).
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന. (#PMJJBY)
18 വയസിനും 50 വയസിനും മധ്യേയുള്ള ആർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ചേരാം. ഈ പദ്ധതി നൽകുന്ന ഇൻഷുറൻസ് കമ്പനികളുമായി സഹകരിക്കുന്ന ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ ഈ പദ്ധതിയിൽ നിങ്ങൾക്ക് ചേരാം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന പ്രകാരം ഒരു വർഷത്തേക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസാണ് ലഭിക്കുന്നത്. ബാങ്കിലെ അക്കൗണ്ടിൽ നിന്ന് എല്ലാ മെയ് 31നും വാർഷിക പ്രീമിയം തുകയായ 436 രൂപ ബാങ്ക് പിടിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ ലഭിക്കും.
ഈ പദ്ധതിയോടൊപ്പം ചേരാവുന്ന മറ്റൊരു ഇൻഷുറൻസാണ്
*പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (#PMSBY)*
അംഗ വൈകല്യമോ സംഭവിച്ചാൽ ഉടമയ്‌ക്കോ , അപകട മരണം സംഭവിച്ചാൽ നോമിനിക്കോ രണ്ട് ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന. 18നും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം.രണ്ട് ലക്ഷം രൂപയുടെ ഈ ഇൻഷുറൻസ് പദ്ധതിക്ക് 20 രൂപയാണ് വാർഷിക പ്രീമിയമായി അടയ്‌ക്കേണ്ടത്. 2023 ഏപ്രിൽ 1 മുതൽ 2023 ജൂൺ 30 വരെ നിങ്ങൾക്ക് ചേർന്നാൽ എല്ലാ വർഷവും മെയ് മാസത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ തുക ഡെബിറ്റ് ആവും.അതായത് രണ്ട് പദ്ധതികളിലുമായി 456 രൂപ നീക്കി വച്ചാൽ നാല് ലക്ഷത്തിന്റെ പരിരക്ഷയാകും നിങ്ങൾക്ക ലഭിക്കുക.
ഈ രണ്ടു ഇൻഷുറൻസ് പദ്ധതി ലഭിക്കാൻ നിങ്ങളുടെ ബാങ്കിനെയോ ,അടുത്തുള്ള പോസ്റ്റ് ഓഫീസിലോ പോയി ഫോം പൂരിപ്പിച്ചു നൽകുക അല്ലെ ഓൺലൈൻ അപേക്ഷിക്കാൻ .നിങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റിൽ കേറി ലോഗിൻചെയ്തു അപേക്ഷിക്കാവുന്നതാണു.
പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിൽ അംഗങ്ങളാകാൻ https://www.jansuraksha.gov.in/Forms-PMSBY.aspx
എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.പോസ്റ്റ് ഓഫീസിൽ https://www.indiapost.gov.in/.../Final_PMSBY_Consent_Cum
ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ,പോസ്റ്റ് ഓഫീസ് സമർപ്പിച്ചാൽ മതി. പിന്നീട് വർഷാ വർഷം ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 20 രൂപ പിൻവലിച്ചു ഇൻഷുറൻസ് പുതുക്കുന്നതാണ്.ഓൺലൈൻ വഴിയും,നിങ്ങളുടെ ബാങ്കിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറുള്ള വാട്ട്സ് ആപ്പ് നമ്പർ വഴിയും രെജിസ്റ്റർ ചെയ്യാം.
സംശയ നിവാരണത്തിന് കാനറാ ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം 1800-425-11222.
ഇത് മറ്റുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സപ്പോർട്ടും കൂടി അഭ്യർത്ഥിക്കുന്നു. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കും ,വ്യക്തികളിലേക്കും ഈ മെസ്സേജ് ഷെയർ ചെയ്യുക അവർക്കും കൂടി ഈ പദ്ധതി പ്രയോജനം ആകട്ടെ #PMJJBY, #PMSBY ഉള്ള എല്ലാവർക്കും പ്രയോജനം ലഭിക്കട്ടെ.
സംശയ നിവാരണത്തിന് കാനറാ ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം 1800-425-11222.
ഇത് മറ്റുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സപ്പോർട്ടും കൂടി അഭ്യർത്ഥിക്കുന്നു. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കും ,വ്യക്തികളിലേക്കും ഈ മെസ്സേജ് ഷെയർ ചെയ്യുക അവർക്കും കൂടി ഈ പദ്ധതി പ്രയോജനം ആകട്ടെ #PMJJBY, #PMSBY ഉള്ള എല്ലാവർക്കും പ്രയോജനം ലഭിക്കട്ടെ.
0 Comments