31.3.2023 ൽ തദ്ദേശ്ശസ്വയംഭരണ (ആർ എ) വകുപ്പ് പുറത്തിറക്കിയ 85/2023/LSGD ഉത്തരവ് പ്രകാരം കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസും പെർമിറ്റ് ഫീസും 10.04.2023 മുതൽ വർധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്ക് പ്രകാരമുള്ള അപേക്ഷാഫീസ് (APPLICATION FEE) താഴെക്കാണും പ്രകാരമാണ്.
🔹100 സ്ക്വയർ മീറ്റർ (1076 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 300 രൂപ
🔹101-300 സ്ക്വയർ മീറ്റർ (1086-3228 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 1000 രൂപ
🔹300 സ്ക്വയർ മീറ്ററിന് (3228 Sft) മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 3000 രൂപ
NB: നിരക്ക് വർധനയ്ക്ക് മുമ്പ് വലുതും ചെറുതുമായ കെട്ടിടങ്ങൾക്കെല്ലാം 30 രൂപയായിരുന്നു അപേക്ഷാഫീസ്.
പുതുക്കിയ നിരക്ക് പ്രകാരമുള്ള പെർമിറ്റ് ഫീസ് (PERMIT FEE) താഴെ വിവരിക്കുംപ്രകാരമാണ്.
🔹80 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 7 രൂപ (പഴയ നിരക്ക് നിലനിർത്തി)
🔹81-150 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 50 രൂപ
🔹151-300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 100 രൂപ
🔹300 സ്ക്വയർ മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 150 രൂപ
NB: നിരക്ക് വർധനയ്ക്ക് മുമ്പ് 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്കെല്ലാം സ്ക്വയർ മീറ്ററിന് 7 രൂപയായിരുന്നു പെർമിറ്റ് ഫീസ്.
Note : ഒരു സ്ക്വയർ മീറ്റർ = 10.76 സ്ക്വയർ ഫീറ്റ്.
0 Comments