Ticker

6/recent/ticker-posts

തിരുവനന്തപുരം യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്


വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തുന്ന സുഹൃത്തുക്കൾ അറിയാനാണ് ഈ പോസ്റ്റ്. പ്രത്യേകിച്ച് ഒന്നോ രണ്ടോ ദിവസത്തെ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും.KSRTC ടെർമിനലിന്റെ ഒന്നാം നിലയിൽ ഡോർമെറ്ററി/ ബാത് റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്.. എസി ഡോർ മെറ്ററി ഒരു ബെഡിന് 250 രൂപയാണ് ഒരു ദിവസത്തെ വാടക. ആറ് ബെഡുകൾ ഉളള 6 മുറികൾ, പിന്നൊരു 4 ബെഡ് അടക്കം ആകെ 40 ബെഡുകൾ.മൂന്നോ നാലോ പേരേ ഉള്ളെങ്കിലും 6 ബെഡിന്റെ പൈസ കൊടുത്താൽ ആ മുറിയിൽ മറ്റുള്ളവർക്ക് പ്രവേശനമില്ല. നല്ല വൃത്തിയുള്ള ബാത്ത് റൂമുകൾ, കിടക്കയോട് ചേർന്ന് ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം, മൊബൈൽ ചാർജർ പോയിന്റ് ഇതൊക്കെയുണ്ട്.

ഒന്ന് ഫ്രഷാകുക എന്നത് മാത്രമാണെങ്കിൽ 50 രൂപ കൊടുത്താൽ മതി.. സോപ്പ് തരും..24 *7 സർവീസ് ഉണ്ട്. തിരുവനന്തപുരത്ത് വരുന്ന വർ ആ ഫോൺ നമ്പറൊന്ന് നോട്ട് ചെയ്ത് വച്ചോളു..

Post a Comment

0 Comments