Ticker

6/recent/ticker-posts

ഡിപ്ലോമ കഴിഞ്ഞവർക്ക് അപ്രന്റിസ് അവസരങ്ങൾ

സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വി.എസ്.എസ്.സി., എൽ.പി.എസ്.സി., ഫാക്ട്, കെ.എസ്.ഇ.ബി., ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി നിയമനം ലഭിക്കാം.  കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് എൻജിനിയറിങ് ഡിപ്ലോമ അപ്രന്റിസ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

യോഗ്യത:
എൻജിനിയറിങ് ഡിപ്ലോമ നേടി മൂന്നുവർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം. എല്ലാ എൻജിനിയറിങ് ബ്രാഞ്ചുകാർക്കും പങ്കെടുക്കാം.
അഭിമുഖം ഉണ്ടായിരിക്കും , കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ ആയിരിക്കാം അഭിമുഖം നടത്തപെടുന്നത്. ഫോൺ: 0484 2556530.
അഭിമുഖ തീയതിക്കുമുമ്പായി എസ്.ഡി. സെന്ററിൽ രജിസ്റ്റർചെയ്യണം. രജിസ്ട്രേഷനുള്ള അപേക്ഷാഫോം www.sdcentre.org -ൽ ലഭിക്കും. രജിസ്റ്റർചെയ്ത് ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റൗട്ടും അനുബന്ധരേഖകളുമായി (മൂന്നു പകർപ്പുകൾ സഹിതം) അഭിമുഖത്തിന് ഹാജരാകണം. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന്റെ നാഷണൽ വെബ് പോർട്ടലിൽ (mhrd.nats.gov.in) രജിസ്റ്റർചെയ്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.sdcentre.org, www.boat-srp.com

Post a Comment

0 Comments