Ticker

6/recent/ticker-posts

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ ഡിഗ്രിയും ബി.എഡും ഒന്നിച്ചു ചെയ്യാം.


കാസർകോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവ്വകലാശാലയിൽ ഡിഗ്രി- ബി.എഡ് ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • CU കേരളയിലെ UG+B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
• 4 വർഷം കൊണ്ട് ഡിഗ്രി- ബി.എഡ് കോഴ്സുകൾ ഒന്നിച്ച് പൂർത്തിയാക്കാം.
• ട്രിപ്പിൾ മെയിൻ കോഴ്സ്
• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.
• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.
• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.
• മികച്ച അടിസ്ഥാന സൗകര്യങ്ങൾ

  • പ്രവേശനം എങ്ങനെ?
ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ (CUET-UG) അടിസ്ഥാനത്തിലാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ B.A-B.Ed , Bsc-B.Ed,  B.Com-B.Ed കോഴ്സുകളിലേക്കുള്ള പ്രവേശനം.
  • ആർക്കെല്ലാം അപേക്ഷിക്കാം... ?
ഹയർ സെക്കണ്ടറി തലത്തിൽ  പ്രസ്തുത സ്ട്രീമിൽ 50% മാർക്ക് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
  • ട്രിപ്പിൾ മെയിൻ ഇന്റഗ്രേറ്റഡ് ബി.എഡ് എന്നാൽ എന്താണ് ?
ഒരു വിഷയത്തിന് പകരം 3 വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന പഠന രീതിയാണ് ട്രിപ്പിൾ മെയിൻ . ഉദാഹരണത്തിന് സയൻസിൽ ഫിസിക്സ്-കെമിസ്ട്രി-മാത് സ് , ബോട്ടണി-സുവോളജി- കെമിസ്ട്രി എന്നിങ്ങനെയുള്ള കോംബിനേഷനുകൾ ഉണ്ടാവും. ആർട്സ് വിഷങ്ങളിൽ ഇകണോമിക്സ്- ഹിസ്റ്ററി- പൊളിറ്റിക്കൽ സയൻസ് എന്നിവയും കോമേഴ്സിൽ അക്കൗണ്ടൻസി , ബിസിനസ്സ് സ്റ്റഡീസ്, എക്കണോമിക്സ് എന്നിങ്ങനെയുമാവും കോംബിനേഷൻ. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഈ 3 വിഷയങ്ങളിലും അദ്ധ്യാപനം നടത്താം. ഏത് വിഷയങ്ങളിലും പി ജി പഠിക്കുകയും ചെയ്യാം.
  • അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ ?

09-02-2023 ന് 20 വയസ്സിൽ കുറഞ്ഞവരാവണം.
  • ഒരോ കോഴ്സിലും എത്രത്തോളം സീറ്റുകളുണ്ട്?
ഓരോ കോഴ്സിലും 50 സീറ്റുകളുണ്ട്.
  • പ്രവേശന പരീക്ഷയുടെ രീതി എങ്ങനെയാണ് ?
CUET (UG) പ്രവേശന പരീക്ഷയാണ് വിദ്യാർത്ഥികൾ ഈ കോഴ്സുകളിലേക്കായി എഴുതേണ്ടത്. നിങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോഴ്സുകൾ പ്രകാരം എൻട്രൻസ് പരീക്ഷയിൽ എഴുതേണ്ട പേപ്പറുകൾ വിത്യസ്തമാണ്.
  • ഒരോ കോഴ്സിനും ഏതെല്ലാം പേപ്പറുകളാണ് എഴുതേണ്ടത് ?
3 സെക്‌ഷനുകളായാണ് എഴുതേണ്ട പേപ്പറുകൾ തെരഞ്ഞെടുക്കേണ്ടത്

Section 1 - English (Common for all courses )
Section 2 - Choose Maths, Physics, Chemistry, Biology for B.sc-B.Ed.
                      Choose History, Geography, Political science, Economics for B.A-B.Ed.
                      Choose Accountancy, Business studies, Economics for B.Com-B.Ed.
Section 3 - General Test ( Common for all courses)

NB: Detailed syllabus is available on the below link.
  • എൻട്രൻസ് പരീക്ഷയിലെ മാർക്ക് സിസ്റ്റം എങ്ങനെയാണ് ?
ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം ലഭിക്കും, തെറ്റായ ഉത്തരങ്ങൾക്ക് 1 മാർക്ക് വീതം കുറയും. ഉത്തരം നൽകാത്ത ചോദ്യങ്ങൾക്ക് മാർക്ക് കുറയുന്നതല്ല.
എവിടെയെല്ലാം പരീക്ഷ സെന്ററുകളുണ്ട് ?
കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. ഇവക്ക് പുറമേ പയ്യന്നൂർ, അങ്കമാലി, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.
  • അപേക്ഷ ഫീസ് ?
Upto 3 subjects
General - ₹750
OBC-NCL /EWS -₹700
SC/ ST/PWD/TG - ₹650

UPTO 7 Subjects

General - ₹1500
OBC-NCL /EWS - ₹1400
SC/ ST/PWD/TG - ₹1300

  • അപേക്ഷയിൽ തെറ്റ് വന്നാൽ തിരുത്താമോ ?
_തിരുത്താൻ അവസരമുണ്ട്

  • അപേക്ഷിക്കാൻ പ്രത്യേകമായി ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവിശ്യമാണോ ?
_നിങ്ങൾ പ്രത്യേകമായ റിസർവേഷൻ അർഹിക്കുന്ന വ്യക്തിയാണെങ്കിൽ അവ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ അപേക്ഷ സമയത്ത് നൽകേണ്ടതാണ്. സർട്ടിഫിക്കറ്റുകൾക്ക് പകരമായി അഡ്മിഷൻ ഗൈഡ്ലൈനിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും നൽകാവുന്നതാണ്.
എൻട്രൻസ് പരീക്ഷ ഉണ്ടായിരിക്കും. കൃത്യമായ തിയ്യതിയും സമയവും അഡ്മിറ്റ് കാർഡിലൂടെ അറിയാവുന്നതാണ്.

  • അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?
മെയ് രണ്ടാം വാരം മുതൽ CUET-UG ഔദ്യോഗിക വെബ്സൈറ്റിൽ https://cuet.samarth.ac.in/ ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്  https://cuet.samarth.ac.in/ & www.cukerala.ac.in എന്നിവ സന്ദർശിക്കുക, എൻട്രൻസ് പരീക്ഷയുടെ വിശദമായ സിലബസും മറ്റു അനുബന്ധ കാര്യങ്ങളും അറിയുക.

Post a Comment

0 Comments