Ticker

6/recent/ticker-posts

സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം


കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി ലഭ്യമാകാൻ കൃഷിഭവനിൽ നമുക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നെൽകൃഷിക്ക് പരിധിയില്ലാതെയും, മറ്റു വിളകൾക്ക് രണ്ട് ഹെക്ടർ വരെയും വൈദ്യുതി സൗജന്യമായി ലഭ്യമാക്കും.
ഇതിനുവേണ്ടി ആദ്യപടി എന്ന നിലയിൽ കർഷകർ കാർഷിക വൈദ്യുതി കണക്ഷൻ എടുക്കുകയും അതിനുശേഷം ആദ്യ മാസത്തെ ബില്ല് കർഷകർ തന്നെ അടയ്ക്കുകയും വേണം. ശേഷം ബില്ല് പകർപ്പ് കൺസ്യൂമർ നമ്പർ സഹിതം കാർഷിക വൈദ്യുതി കണക്ഷൻ സൗജന്യമായി ലഭിക്കാൻ ഉള്ള അപേക്ഷ ആവശ്യമായ രേഖകളുമായി കൃഷിഭവനിൽ അർപ്പിക്കണം.

കൃഷിഭവനിൽ നിന്ന് നിർദ്ദേശപ്രകാരം സമാന അപേക്ഷ കെ എസ് ഇ ബിയിലും നൽകേണ്ടതാണ്.

നെൽകൃഷിക്ക് മാത്രമല്ല, 30 സെന്റിൽ കുറയാതെ കൈവശഭൂമി ഉള്ളവരും, അതിൽ 75 ശതമാനം കുറയാതെ കൃഷി ഉള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്. 10 സെൻറ് വരെയുള്ള പോളിഹൗസുകൾക്കും ഈ ആനുകൂല്യം ലഭ്യമാകുന്നുണ്ട്.

കൃഷിക്ക് വേണ്ടി നൽകുന്ന വൈദ്യുതി ദുരുപയോഗം ചെയ്താൽ കൃഷിഭവൻ മാത്രമല്ല കെ എസ് ഇ ബിയും വ്യക്തികളുടെ പേരിൽ നടപടി എടുക്കുന്നതാണ്. വൈദ്യുതി ലഭ്യമാകാൻ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നതിന് കാലപരിധി ഇല്ല.

കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി നൽകുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലേക്കുള്ള ഓവർഹെഡ് ടാങ്ക് വഴി വെള്ളം പമ്പ് ചെയ്യുന്നതും, സ്ഥാപനങ്ങളിലേക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതും, മറ്റു പുരയിടങ്ങളിലെ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതും, കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടി വൈദ്യുതി ഉപയോഗിക്കുന്നതും ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കാര്യങ്ങളാണ്.
◽◽◽◽◽◽◽◽◽◽◽◽

Post a Comment

0 Comments