വഴി തർക്കം, വസ്തു തർക്കം അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടാൽ എന്തു ചെയ്യാം ?
കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക് നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം. (ഒരിക്കൽ സര്‍വെ ചെയ്ത് നിർണ്ണയിച്ച അതിര്‍ത്തിയാണങ്കില്‍ മാത്രമേ സര്‍വെയര്‍ക്ക് അതിര്‍ത്തി കാണിച്ചുതരാന്‍ കഴിയൂ എന്നുള്ള കാര്യം മറക്കരുത് ). അധികാരികളോട് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള അതിര്‍ത്തി ലൈന്‍ ഒന്നിന് 50 രൂപ ക്രമത്തില്‍ കൂട്ടിക്കിട്ടുന്ന മൊത്തം തുക ഫീസ് ആയി ഒടുക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ജോലിയാണന്ന് ബോധ്യപ്പെട്ടാല്‍ പ്രത്യേകം നിരക്ക് നിശ്ചയിക്കുന്നതിന് ജില്ലാകലക്ടര്‍ക്ക് അവകാശമുണ്ട്. നിശ്ചിത ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹരജിക്കാരന് നമ്പര്‍ 11 ഫോറത്തില്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കേണ്ടതും, നോട്ടീസുകിട്ടി 7 ദിവസത്തിനുള്ളില്‍ കക്ഷി സംഖ്യ അടച്ച് ഒറിജിനല്‍ ചെലാന്‍ രശീത് താലൂക്ക് ഓഫീസില്‍ ഹാജരാക്കാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഒരിക്കല്‍ അടവാക്കിയ ഫീസ് യാതൊരു കാരണവശാലും മടക്കി നല്‍കുന്നതല്ല. നമ്പര്‍ 12 ഫോറത്തില്‍ അപേക്ഷകനും എതിര്‍കക്ഷിക്കും തഹസില്‍ദാര്‍ നോട്ടീസ് നല്‍കും. സര്‍വെ ജോലികള്‍ പൂര്‍ത്തിയായാല്‍ വിവരം ബന്ധപ്പെട്ട കക്ഷികളെ തഹസില്‍ദാര്‍ രേഖാമൂലം അറിയിക്കുന്നതാണ്. താലൂക്ക് സര്‍വെയര്‍ അതിര്‍ത്തികള്‍ പുനസ്ഥാപിച്ചതിനെ സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുള്ള പക്ഷം നോട്ടീസ് കിട്ടിയതീയ്യതി മുതല്‍ 3 മാസത്തിനകം ജില്ലാ സര്‍വെ സൂപ്രണ്ടിന് അപ്പീല്‍ പരാതി നല്‍കാവുന്നതാണ്.സർവ്വേ നടത്തുവാൻ വേണ്ട ആൾ സഹായം, വസ്തു ഉടമ ചെയ്തുകൊടുക്കേണ്ടതാണ്.
അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ന്ന് ആക്ഷേപം ഉള്ള പക്ഷം കോടതിയെ സമീപിക്കാവുന്നതാണ്.
...........................................
0 Comments