Ticker

6/recent/ticker-posts

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ കുറിച്ചറിയാം

🔹️2019 ഏപ്രിൽ 1 മുതൽ  കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ നടപ്പാക്കി തുടങ്ങി.. ഇതിലൂടെ  ആശുപത്രികളിൽ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ
ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും..

🔹️കുടുംബത്തിലെ ഒരു അംഗം എൻറോൾ ചെയ്താൽ മതി.. മറ്റ് അംഗങ്ങൾക്കു ചികിത്സ ആവശ്യമെങ്കിൽ കാർഡിൽ അവരുടെ പേര് ഹോസ്പിറ്റലുകൾ വഴി കൂട്ടിച്ചേർക്കാം..

📌 ആരൊക്കെ അർഹരാണ് ?

🔹️2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ പദ്ധതിയുടെ പേരിൽ  പ്രധാനമന്ത്രിയുടെ കത്ത്  ലഭിച്ചവർക്കും, കേന്ദ്ര സർക്കാർ പദ്ധതിയായ RSBY, കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ് , ചിസ് പ്ലസ്, എസ് ചിസ് തുടങ്ങിയവയിൽ റജിസ്റ്റർ ചെയ്ത് 2019 മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്..

📌 മതിയായ രേഖകൾ:-

🔹️റേഷൻ കാർഡ് ,
🔹️പ്രധാനമന്ത്രിയുടെ കത്ത് ,
🔹️ആധാർ കാർഡ് ,
ഇവ സഹിതം എത്തി കരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗ്വതം എടുക്കാൻ സാധിക്കും..

📌 എന്തൊക്കെ പരിരക്ഷകൾ.

🔹️പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ട്.. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഇൻഷ്വറൻസ് കാർഡ് ഈ കൗണ്ടറിൽ നൽകേണ്ടതാണ്.. റേഷൻ കാർഡ് , ആധാർകാർഡ് പോലെയുള്ള രേഖകളും കൈവശം വയ്ക്കുക..

ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്. കിടത്തി ചികിത്സ സമയത്തെ ചികിത്സകൾ , മരുന്നുകൾ , പരിശോധനകൾ തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും.. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു 3 ദിവസം മുൻപും വിടുതൽ ചെയ്തശേഷം 5 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ , മരുന്നുകൾ എന്നിവയും സൗജന്യമായിരിക്കും.. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ , ആവശ്യമായ മരുന്നുകൾ , വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം  ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.. ഡയാലിസിസ് , റേഡിയേഷൻ , കീമോതെറാപ്പി , കണ്ണു സംബന്ധമായ അസുഖങ്ങൾ തുടങ്ങി നിർബന്ധമായും ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ചികിത്സകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ജനറൽ വാർഡ് , തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ള ചികിത്സകൾക്കു മാത്രമാണ് ആനുകൂല്യം.

Post a Comment

0 Comments