സോപ്പും എണ്ണയും വെള്ളവും കെട്ടി നിൽക്കുന്ന ഇടം എന്ന നിലക്ക്ബാത്ത്റൂമില് വഴുതി വീഴാനുള്ള സാധ്യത ഏറെയാണ് . ആ വീഴ്ച ഒരു പക്ഷെ വലിയ ആഘാതത്തിനും മാരകമായ പരിക്കുകള്‍ക്കും കാരണമായേക്കാം . പ്രായമായ ആളുകള്‍ ആണ് വീണത് എങ്കില്‍
അത് മതി അവരുടെ ജീവിതം ഇരുളടയാന്‍ .
അത് കൊണ്ട് ബാത്ത്റൂം ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ ഒരു അവബോധം ഉണ്ടാക്കുന്നത് നന്നായിരിക്കും .
ബാത്ത്റൂം ഉപയോഗം കഴിഞ്ഞാല്‍ വെള്ളം കെട്ടിനിൽക്കാതെ മുഴുവനായും Drain pipe ലൂടെ ഒഴിഞ്ഞുപോയിട്ടുണ്ടെന്ന് ഉറപ്പാക്കുക . ബാത്ത് റൂം എപ്പോഴും ഡ്രൈ ആയിക്കിടക്കാന്‍ ഇത് കൊണ്ട് സാധിക്കും . എങ്കില്‍ തന്നെ അപകടം ഒരു പരിധി വരെ ഒഴിവാക്കാം .
പൊതുവെ പലരും ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കും . അത് കണ്ടു പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരവും ഉണ്ടാകും .
പക്ഷെ ബാത്ത് റൂം ഉപയോഗിക്കേണ്ട വിധം കാണാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടാകില്ല. അത് കൊണ്ട് തന്നെ അവരെ പറഞ്ഞു പഠിപ്പിക്കണം . പറ്റുമെങ്കില്‍ ചെയ്തു കാണിച്ചു കൊടുക്കുകയും ആവാം .
എല്ലാം കഴിഞ്ഞു കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ക്ലോസറ്റില്‍ നന്നായി വെള്ളം ഉപയോഗിക്കുന്നതും കുട്ടികളായിരിക്കുമ്പോള്‍ തന്നെ ശീലിപ്പിക്കുക . എങ്കില്‍ അത് ജീവിത കാലം മുഴുവനും അവര്‍ തുടര്‍ന്നോളും .
ചെറിയ ഒരു കൊളുത്തേ ബാത്ത് റൂമിന് വെക്കാവൂ . അടിയന്തിര ഘട്ടങ്ങളില്‍ അല്പം ശക്തമായി ഉന്തിയാല്‍ തുറക്കാവുന്ന വിധം .
മിനുസമുള്ള ടൈല്‍സ് ഒഴിവാക്കി ഗ്രിപ്പുള്ളതു ഉപയോഗിക്കുക .
റൂമില്‍ ഉപയോഗിക്കുന്ന ടൈല്‍സ് / മാര്‍ബിള്‍ / ഗ്രാനൈറ്റ് ഇവ ഒരിക്കലും ബാത്ത് റൂമില്‍ പതിക്കരുത് .
മറ്റൊരു കാര്യം ബാത്ത് റൂമില്‍ ഉപയോഗിക്കുന്ന ചെരുപ്പ് ഉപയോഗം കഴിഞ്ഞാല്‍ കുത്തനെ നാട്ടി വെക്കണം . ചെരുപ്പിനടിയില്‍ വെള്ളം കെട്ടിക്കിടന്നു വഴുതി വീഴാന്‍ സാധ്യത ഏറെയുണ്ട് . നാട്ടി വെച്ചാല്‍ വെള്ളം ഇറ്റി
ത്തീര്‍ന്നു പെട്ടെന്ന് ഉണങ്ങുകയും ഡ്രൈ ആയി കിടക്കുകയും ചെയ്യും .
ബാത്ത് റൂം മാത്രമല്ല അവിടെ ഉപയോഗിക്കുന്ന ചെരുപ്പും എപ്പോഴും വൃത്തിയായി കിടക്കാന്‍ ശ്രദ്ധിച്ചേ പറ്റൂ . ചെരുപ്പ് ഇടയ്ക്കിടെ മാറ്റുകയും ഗ്രിപ്പുള്ളവ തെരഞ്ഞെടുക്കുകയും വേണം .
പ്രായമായവർ ഉപയോഗിക്കുന്ന ബാത്ത്റൂമുകളിൽ ഗ്രിപ്പുള്ള മാറ്റുകൾ ഉപയോഗിക്കണം.
ബാത്ത്റൂമിൽ Dry/Wet Area നിർബന്ധമായും ചെയ്യുക.
ചുരുക്കത്തില്‍ അല്പം കരുതല്‍ ഉണ്ടായാല്‍ വലിയ അപകടങ്ങളില്‍ നിന്ന് നമുക്ക് രക്ഷ നേടാം.
'സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട 'എന്ന പഴയ , എന്നും പുതുമയുള്ള പഴമൊഴി എപ്പോഴും ഓര്‍ക്കുന്നത് നന്ന് !!
0 Comments