Ticker

6/recent/ticker-posts

പട്ടികജാതിക്കാർക്ക് ചികിത്സാധനസഹായം


⭕കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി-ശാക്തീകരണ വകുപ്പിനു കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ മെഡിക്കൽ എയ്ഡ് സ്‌കീമിലൂടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ചികിത്സാ ധനസഹായം നൽകുന്നു.


⭕മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാകണം- കാൻസർ, ഹൃദയം, വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾ, അവയവം മാറ്റിവയ്ക്കൽ, സ്പൈനൽ സർജറി തുടങ്ങിയ ചികിത്സകൾക്കാണ് ധനസഹായം നൽകുക.

⭕പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്/ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചെലവ് വിവരം സംബന്ധിച്ച് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന്റെ എസ്റ്റിമേറ്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡയറക്ടർ, ഡോ.അംബേദ്കർ ഫൗണ്ടേഷൻ, 151 ജൻപഥ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

⭕അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും ഡോ.അംബേദ്കർ ഫൗണ്ടേഷന്റെ വെബ്സൈറ്റിലും ബ്ലോക്കുതല പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

NB : കൂടുതൽ വിവരങ്ങൾക്കായി  ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

0 Comments