ആത്മനിർഭർ ഭാരതത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പ്രത്യേകസാമ്പത്തിക,സമഗ്ര പാക്കേജിൽ ഇന്ത്യയുടെകാർഷിക മേഖലയ്ക്കും കർഷക ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ചില തീരുമാനങ്ങളും,പാക്കേജിൽ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ചിരിക്കുന്ന ക്ഷേമ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). 1998 ലാണ് ഇത് ആരംഭിച്ചത്..
നിങ്ങൾ ഒരു കൃഷിക്കാരനാണോ ? നിങ്ങൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുണ്ടെങ്കിൽ എളുപ്പത്തിൽ പുതിയ കിസാൻ ക്രെഡിറ്റ് കാർഡ് നേടാം.. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത രേഖകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവ ഓരോ ബാങ്കിലും സ്വീകാര്യമായ അടിസ്ഥാന രേഖകളാണ്.. കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനുള്ള പരിശോധന, പ്രോസസ്സിംഗ് ഫീസ്, ലേസർ ഫോളിയോ ചാർജ് എന്നിവ സർക്കാർ നിർത്തലാക്കി.. അതിനാൽ മുകളിൽ പറഞ്ഞ രേഖകളുണ്ടെങ്കിൽ , നിങ്ങൾക്ക് എളുപ്പത്തിൽ കാർഡ് ലഭിക്കും..
● പോകേണ്ടത് എവിടെ ?
കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ അടുത്തുള്ള ബാങ്കിലാണ് പോകേണ്ടത്.. ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി കർഷകർക്ക് അപേക്ഷ സമർപ്പിക്കാം.. ഇതോടൊപ്പം കൃഷിക്കാരൻ തന്റെ ഭൂമി രേഖകളും വിള വിശദാംശങ്ങളും നൽകേണ്ടിവരും.. ഇതു കൂടാതെ മുമ്പ് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്..
● കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ ?
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അക്കൗണ്ട് തുറന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താം.. ഇതിനായി നിങ്ങൾ ആദ്യം https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.. ഇവിടെ നിന്ന് നിങ്ങൾ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഫോം ഡൗൺലോഡ് ചെയ്യണം.. ഔദ്യോഗിക സൈറ്റിന്റെ ഹോം പേജിൽ, ഡൗൺലോഡ് കെസിസി ഫോം ഓപ്ഷൻ കാണും.. ഇവിടെ നിന്ന് ഫോം ഡൗൺലോഡ് ചെയ്യാം..
എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ട ഒരു അപേക്ഷാ ഫോമാണ് നിങ്ങൾക്ക് ലഭിക്കുക.. നിങ്ങളുടെ അപേക്ഷാ ഫോമിൽ വിളയുടെ വിശദാംശങ്ങൾ സഹിതം പൂരിപ്പിക്കണം.. ഇതുകൂടാതെ, മറ്റേതെങ്കിലും ബാങ്കിൽ നിന്നോ ബ്രാഞ്ചിൽ നിന്നോ മറ്റൊരു കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കേണ്ടതുണ്ട്..
0 Comments