Ticker

6/recent/ticker-posts

കർഷകരുടെ ഉന്നമനത്തിനായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ


കാർഷിക വിപണനത്തിൽ ഇടനിലക്കാരുടെ ഒരു ശൃഖല തന്നെയുണ്ട്. പലപ്പോഴും അവർ ഉപഭോക്താവ് നൽകുന്ന മൂല്യത്തിൻ്റെ അല്ലെങ്കിൽ ഒരു വിപണനത്തിൻ്റെ ചെറിയ ഭാഗം മാത്രമാണ് നിർമ്മാതാവിന് ലഭിക്കുന്നുള്ളു. എന്നാൽ FPO കളിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല കർഷകർക്ക് വിളയിറക്കുന്നത് മുതൽ വിപണി വരെയുള്ള എല്ലാ പിന്തുണകളും സേവനങ്ങളു ഇത് നൽകുന്നു. ഇത് കൂടാതെ സാങ്കേതിക സേവനങ്ങൾ, വിപണനം, സംസ്കരണം, എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുന്നു.
എന്താണ് FPO?

*FPO എന്നാൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (Farmer Producer Organization).
*ഇത് ഒരു സംഘടനയാണ്, അവിടെ കർഷകരാണ് അംഗങ്ങളായിട്ടുള്ളത്.
*ചെറുകിട കർഷകർക്ക് പിന്തുണയും സേവനങ്ങളും നൽകുന്നു,
*ആര്യാംബ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, കേന്ദ്ര ഗവൺമെൻ്റിൻ്റെ 10000 FPO നിർമിക്കുന്നതിനുള്ള സ്കീമിൽ തുടങ്ങിയിരിക്കുന്ന വനിതകളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ടുള്ള കമ്പനിയാണ്.

*എറണാകുളം ജില്ല അടിസ്ഥാനമാക്കി ആദ്യത്തെ വനിതാ FPO ആണ് ആര്യാംബ.

*കുറുപ്പംപടി തീയേറ്റർ പടിയിൽ പൈനാടത്ത് ബിൽഡിങ്  ൻ്റെ ഒന്നാം നിലയിൽ ആര്യാംബയുടെ ഓഫീസ് നിലകൊള്ളുന്നു.

*ചക്കയുടെയും പപ്പായ യുടെയും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇവിടെ നിർമിക്കുന്നു.

*മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് തന്റെ വിളവിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ സമ്പത്ത്‌ കൈവരിക്കുവാൻ സാധിക്കുന്നു.

*പൂർണ്ണമായും 3 വർഷത്തേക്ക് കേന്ദ്ര സർക്കാരിന്റെ(NAFED) പിന്തുണയും.5 വർഷത്തേക്ക് BAMCO (ഏജൻസി )യുടെ പിന്തുണയും കമ്പനിക്ക് ഉണ്ടായിരിക്കുന്നതാണ്.

*കമ്പനി നടത്തിപ്പിനായി 3 വർഷത്തേക്കുള്ള സ്റ്റാഫിന്റെ സാലറിയും, ഓഫീസ് വാടകയും, വൈദ്യുതി ചാർജും കേന്ദ്ര ഗവണ്മെന്റ് കമ്പനിക്ക് നൽകുന്നതാണ്.


*കമ്പനി നടത്തിപ്പിന് ആവശ്യമായ ട്രെയിനിങ്ങും,എളുപ്പത്തിൽ വായ്പ എടുക്കാനുള്ള സൗകര്യവും FPO യ്ക്കു ലഭിക്കുന്നതാണ്

*ഷെയർ എടുത്തു FIG അംഗത്വം എടുക്കുന്ന കർഷകർക്ക് വായ്പയുടെ കാര്യത്തിലോ മാർഗനിർദേശത്തിന്റെ കാര്യത്തിലോ FPOകൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കഴിയും.

ഷെയർ  എടുക്കുന്നവർക്ക് വേണ്ടി:
*വനിതകൾക്ക് മാത്രമേ കമ്പനിയുടെ ഷെയർ എടുക്കാൻ സാധിക്കുകയുള്ളു .

*ഒരാളിൽ നിന്നും 2200 രൂപ വാങ്ങേണ്ടതാണ്.അതിൽ 200 രൂപ രജിസ്ട്രേഷൻ ഫീസും  2000 രൂപ കമ്പനിയുടെ ഷെയർ തുകയുമാണ്.

(1 ഷെയർ =10രൂപ .
200 ഷെയർ =200*10രൂപ =2000 രൂപ)

*2000 രൂപ ഒരാൾ ഷെയർ എടുക്കുമ്പോൾ  കേന്ദ്ര ഗവൺമെൻ്റിൽ നിന്നും ആ ആളുടെ പേരിൽ ഇക്യുറ്റി ഗ്രാൻഡ് ആയി 2000 രൂപ കമ്പനിയിലേക്ക് വരികയും ഷെയർ എടുത്ത ആളുടെ ഷെയർ തുക 2000 എന്നുള്ളത് 4000 ആയി വർധിക്കുകയും ചെയ്യും.

*ആയതിനാൽ ഷെയർ എടുത്ത ആൾക്ക് 200 ഷെയർ ൻ്റെ ഓഹരി വിഹിതത്തിന് പകരം 400 ഷെയർ ൻ്റെ ഓഹരി വിഹിതം ആയിരിക്കും ഭാവിയിൽ ലഭിക്കുക.

*ഷെയർ എടുത്തവർക്ക് ഭാവിയിൽ ഷെയർ വേണ്ട എന്നു തോന്നുന്ന പക്ഷം അത് മറ്റു ഷെയർ ഹോൾഡർ നു കൈമാറി  തൻ്റെ ഷെയർ തുക തിരിച്ച് എടുക്കാവുന്നതാണ്.

*ഷെയർ എടുക്കുന്ന ഓരോരുത്തർക്കും ഒരു വോട്ട് ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും.

*ഷെയർ എടുത്ത ആളുകൾക്ക് FIG യിൽ അംഗത്വം എടുക്കാവുന്നതാണ്. അതായത് ഷെയർ എടുത്ത ആളുകളിൽ നിന്നും കമ്പനി FIG എന്ന സംഘടന രൂപീകരിക്കുന്നു.

*FIG എന്നാൽ ഫാർമേഴ്സ് ഇൻ്ററസ്റ്റ് ഗ്രൂപ്പ് ( Farmers intrest group) എന്ന് അർഥമാക്കുന്നു.

*ഒരു FIGയിൽ 15 മുതൽ 25 അംഗങ്ങൾ വരെ ആകാം.

*ഓരോ FIGക്കും ഓരോ പേര് നിർദ്ദേശിക്കുകയും വേണം.

*ഒരു FIGയിൽ ഒരു കൺവീനറും ജോയിൻകൺവീനറും ഉണ്ടായിരിക്കും.

*കമ്പനി ക്രമേണ ഈ FIGയെ ഉപയോഗിച്ച് പലതരം കാര്യങ്ങൾ അതായത് കൃഷി , വ്യാപാരം, ഉൽപ്പാദനം, തുടങ്ങിയവ  ചെയ്തുകൊണ്ട് ഓരോ മെമ്പേഴ്‌സിനും സാമ്പത്തിക നേട്ടം കൈവരിക്കാൻ സഹായിക്കുന്നു.

*ഈ FIGക്ക് ചക്കയോ പപ്പായയോ കൃഷി ചെയ്ത് കിട്ടുന്ന വിളവ് കമ്പനിക്ക് നൽകാവുന്നതാണ്.

*കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർക്ക് അടുത്ത പരിസരത്തുനിന്നും ഇവയെല്ലാം സംഭരിച്ച് കമ്പനിക്ക് നൽകാവുന്നതാണ്.

*അല്ലെങ്കിൽ ഏതെങ്കിലും മൂല്യവർധിത ഉൽപ്പന്നങ്ങൾ കമ്പനിയുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച് വിപണനം ചെയ്യാവുന്നതാണ്.

*ഇതിലൂടെ ഓരോ കൃഷിക്കാർക്കും സാമ്പത്തികം കൈവരിക്കാൻ  സാധിക്കുന്നു.

ബോർഡ്‌ ഓഫ് ഡയറക്ടേഴ്‌സ്
ആര്യാംബ വുമൺ ഫെഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്.

കൂടുതൽ വിവരങ്ങൾക്ക്:

ഓഫീസ് നമ്പർ 8590109526
Chair person 99471 78006
Managing Director 8848673941

Post a Comment

0 Comments