നിങ്ങൾ പ്രവാസിയാണെങ്കിലും അല്ലെങ്കിലും 40വയസ്സ്, അങ്ങേയറ്റം പോയാൽ 45... അതിന് മേൽ പ്രായമുള്ളവർ ഒരിക്കലും ഭൂമിയിൽ പണം നിക്ഷേപിയ്കരുത്...അതുപോലെ തന്നെ, already 45 ആയിട്ടുണ്ടെങ്കിൽ കൈയിലുള്ള ഭൂമിയിൽ അധികമുള്ളത് ഉടൻ തന്നെ വിറ്റുമാറണം.. അധികമുള്ളതെന്ന് പറഞ്ഞത്, മക്കൾക്കും മറ്റും കൊടുക്കാൻ നീക്കിവച്ചതിന് ശേഷമുള്ള ഭൂമി എന്നാണ്.
ഭൂമി വാങ്ങി രണ്ടുവർഷം കൈയിൽ വച്ച് മറിച്ച് വിറ്റ് ലാഭമുണ്ടാക്കാം എന്ന കാലമൊക്കെ പൊയ്പോയി...
ചെറിയ plot കൾ, വീട് വയ്കുക പോലെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രമേ ഇപ്പോൾ മലയാളി ഭൂമി വാങ്ങാറുള്ളു...
ഒരു investment എന്നരീതിയിൽ ഭൂമിയ്കുള്ള ഏറ്റവും വലിയ ന്യൂനത liquidity ഇല്ലായ്മ ആകുന്നു.. വാങ്ങിയിട്ട ഭൂമി വിൽക്കാൻ ഒരുങ്ങിയാൽ എപ്പോൾ വിൽപന നടക്കും എന്ന് ദേവേന്ദ്രന്റെ അളിയൻ കൊച്ചൌസേപ്പിന് പോലും നിശ്ചയം ഉണ്ടാകില്ല... വിൽപന നടന്നാൽ നടന്നു എന്നേ ഉള്ളു... കാടും കയറി അതങ്ങനെ അവിടെ കിടക്കും.. കാടു തെളിയ്കാൻ വർഷാവർഷം കാശ് കൈയീന്ന് എറക്കണം .. അതുകൊണ്ടാണ് 45 ന് ശേഷം ഭൂമി വാങ്ങരുത് എന്ന് പറയുന്നത്.. വാങ്ങുന്നവൻ പടമായി ഭിത്തിയിൽ തൂങ്ങിയാലും ഭൂമി അയാളുടെ പേരിൽ അവിടെ കിടക്കുകയേ ഉള്ളു...
വർഷം 2000 മുതൽ പത്തു വർഷത്തേക്ക് കേരളത്തിൽ സ്ഥലവിലയിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. ഏതാണ്ട് ഒരു ഊഹക്കച്ചവടം പോലെ. ആ കാലമൊക്കെ പൊയ്‌പോയി... ഇപ്പോൾ ഏതാണ്ട് ഒരു stagnation phase ആണ്... ഇനി ഒരിയ്കലും അതേ നിരക്കിൽ വില കയറില്ല.
പുതുതലമുറകളുടെ migration, ഗൾഫ് വരുമാനത്തിന്റെ പ്രതിസന്ധി , കള്ളപ്പണത്തിന്റെ വരവിൽ ഉള്ള കുറവ് തുടങ്ങി നിരവധി കാരണങ്ങളാൽ വളരെ പതുക്കെയേ ഒരു റിയൽ എസ്റ്റേറ്റ് ബൂം ഇനി വരാനുള്ള സാധ്യത കാണുന്നുള്ളൂ.
സ്ഥലം,road access , ഇൻഫ്രാസ്ട്രക്ചർ, ജില്ല എന്നിവയും അതുപോലുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഭൂമി വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, എന്തെങ്കിലും വാങ്ങൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ഗവേഷണം നടത്തുകയും ഒരു പ്രൊഫഷണലുമായി കൂടിയാലോചിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വൻ രീതിയിലുള്ള ഇൻവെസ്റ്റ്മെന്റ് ഒരു റിസ്ക് ആണ്.
തലമുറകൾ മാറിവരുമ്പോൾ വീടിനെക്കുറിച്ചുള്ള അഭിരുചികളും മാറിവരും. കേരളത്തിലെ നിർമാണമേഖലയിലും കാറ്റ് മാറി വീശിത്തുടങ്ങിയിട്ടുണ്ട്...
മുൻതലമുറയിൽ പലർക്കും വീട് 'സ്റ്റാറ്റസ് സിംബൽ' ആയിരുന്നെങ്കിൽ, കുടിയേറുന്ന പുതുതലമുറയിൽ പലർക്കും 'നാട്ടിൽ സ്വന്തമായി ഒരു വീട്' ആവശ്യമായി പോലും തോന്നുന്നില്ല. നാട്ടിലെ വീടും സ്ഥലവും വിറ്റ് വിദേശരാജ്യങ്ങളിൽ വീട് വാങ്ങാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങൾ ഭൂമി വിലയിലും നിർമാണ മേഖലയുടെ ഡിമാൻഡിലും ഒക്കെ പ്രതിഫലിക്കുന്ന നാളുകളാകും ഇനിവരുന്നത്...
2 ഏക്കർ റബ്ബർതോട്ടം ഉള്ളവന് ഒരു വർഷം ഒരുലക്ഷം രൂപ വരുമാനം കഷ്ടി ആണ്. വെട്ടുകൂലി, മഴ, കൃഷിചെലവ് ഇതെല്ലാം തള്ളി ഉള്ള കണക്കാണ്, റബ്ബറിന്റെ നിലവിലെ വിലയിടിവും പരിഗണിച്ച്..
എന്നാൽ ആ തോട്ടം വിറ്റുകിട്ടുന്ന 60-80 ലക്ഷം രൂപ സാദാബാങ്കിൽ കൊണ്ട് fixed deposit ആക്കി ഇട്ടാൽ 5.5 മുതൽ 7.2 ലക്ഷം വരെ വാർഷിക പലിശ കിട്ടും... !!! വെറുതെ മനോരമ പത്രോം വായിച്ചോണ്ട് ചാരുകസേരയിൽ മലന്നിരുന്നാൽ മതി.. ഒട്ടുപാല് പെറുക്കേണ്ട, തോട്ടത്തിലെ കൊതുകുകടി കൊള്ളേണ്ട, വെട്ടുകാരനുമായി 'ഗുസ്തി' പിടിക്കേണ്ട, റബ്ബർകടേൽ പോയി വിലപേശെണ്ട.. ഒരു കോപ്പും ചെയ്യേണ്ട... വൈകിട്ട് രണ്ടെണ്ണോം അടിച്ചോണ്ട് ജീവിതം ജിങ്കാലാല....
ഇവിടേം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. അരയോ ഒന്നോ ശതമാനം പലിശ കുറഞ്ഞാലും, ഉറപ്പുള്ള ഏതെങ്കിലും scheduled bank ൽ മാത്രമേ പണം നിക്ഷേപിക്കാവൂ... കരിവണ്ണൂർ അയ്യന്തോൾ പോലൊക്കെയുള്ളവരുടെ കക്ഷത്തിൽ കൊണ്ട് തല വച്ചുകൊടുക്കരുത്.. കൊടുത്താൽ ഭൂമിയും പോകും പണവും നഷ്ടപ്പെടും.. മരുന്നുവാങ്ങാൻ പോലും കാശില്ലാതെ ചത്തെന്നും വരാം...
എന്നാൽ, ഇതൊന്നും നടക്കില്ല... പഴയ തലമുറ ഇതൊന്നും പരിഗണിക്കാതെ ആ ഭൂമിയും കെട്ടിപിടിച്ച് തുച്ഛവരുമാനത്തിൽ ജീവിക്കും.. ഭൂമിയും തോട്ടവുമൊക്കെ ഒരു വികാരമാണ് അവർക്ക്, ആവേശമാണ് അഭിമാനമാണ്.. nostalgia ആണ്..
ഇന്നതൊക്കെ മാറി... അപ്പച്ചന്റെ കാലം കഴിഞ്ഞാൽ പുതിയ ചെക്കൻമാരും ചെക്കികളും ആദ്യം ചെയ്യുന്നത് തോട്ടം വിറ്റ് കിട്ടുന്ന കാശ് പങ്കിടുക ആണ്.. അതുകഴിഞ്ഞേ ഉള്ളു മറ്റു കളികൾ...
കാലം മാറി, കേരളവും മാറി.... ചുമ്മാതല്ല മഹാനായ മമ്മുക്ക പറഞ്ഞത്... "കൊച്ചി പഴയ കൊച്ചി അല്ല..." എന്ന്.
അപ്പോൾ ശരി, എന്നതാന്നു വച്ചാൽ പരുവം പോലെ, നോക്കീം കണ്ടും ചെയ്യുക...
0 Comments