Ticker

6/recent/ticker-posts

ഭൂമി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!

ഭൂമി വാങ്ങുന്നതിന് മുമ്പ് ഭൂമി സംബന്ധ  കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് ?അവ ഏതെല്ലാം...

വസ്തുവിന്റെ വില  ദിനംപ്രതി കുതിച്ചുയരുന്ന ഇക്കാലത്ത് വേണ്ടത്ര ശ്രദ്ധയില്ലാതെ വസ്തു വാങ്ങിയാൽ, ഭാവി ജീവിതം  കോടതി വരാന്തകളിലും കൂടി ചെലവഴിക്കേണ്ടി വന്നേക്കാം....

1. ഭൂമിയുടെ സർവ്വേ നമ്പർ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക.

2. ഉടമയ്ക്ക് കൈവശാവകാശം ഉണ്ടോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക.

3. വസ്തു റവന്യൂ റിക്കവറിക്ക് വിധേയമായിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

4. അസ്സലാധാരങ്ങളും മുന്നാധാരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം.

5. മുന്നാധാരത്തിൽ ചേർത്തിട്ടുള്ള  അതിരുകളിൽനിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ അതിരുകളിൽ വ്യത്യാസമുണ്ടെങ്കിൽ, അവ പ്രത്യേകം ശ്രദ്ധിച്ച് ആധാരത്തിൽ എഴുതി ചേർക്കേണ്ടതാണ്.

6. ഭൂമിക്കടിയിൽ കൂടി എണ്ണ പൈപ്പ് ലൈനോ ഗ്യാസ് പൈപ്പ് ലൈനോ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

7. മുന്നാധാരങ്ങളിൽ മുക്തിയാറിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി  പരിശോധിക്കണം.

8. യഥേഷ്ടം ഭൂമിയിലേക്ക് കയറുവാനുള്ള വഴി സൗകര്യം ഉണ്ടോയെന്നും, ആ വഴിയുടെ അവകാശങ്ങളും മറ്റു വിവരങ്ങളും രേഖകൾ നോക്കി മനസ്സിലാക്കുകയും ചെയ്യണം. വഴിയെക്കുറിച്ചു സ്വയം അന്വേഷണം നടത്തി ബോധ്യപ്പെടണം...

കൂടാതെ പതിനേഴോളം പ്രധാനപ്പെട്ട വിവരങ്ങൾ.... അറിയാൻ നിങ്ങളുടെ അടുത്തുള്ള ഒരു വക്കീലിനെ സമീപിച്ചാൽ വിവരിച്ചു തരുവാൻ സാധിക്കും....

Legal Opinion എടുത്തതിനുശേഷം മാത്രം വസ്തു വാങ്ങുക...
........................................

Post a Comment

0 Comments